ഡോണൾഡ് ട്രംപ് അയോഗ്യൻ; 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് കോടതി വിധി

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി കോടതി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോളറാഡോ സുപ്രീംകോടതിയുടേതാണ് വിധി. യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാണ് ഡോണൾഡ് ട്രംപ്.

2020 ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.

ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.

പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്‌റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്.

Latest Stories

പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

ഇറാനിനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയ്ന്‍; ഐക്യരാഷ്ട്ര സഭയുടെ കരാറിന് വിരുദ്ധമായ നീക്കങ്ങള്‍ക്ക് തങ്ങളുടെ സ്ഥലം നല്‍കില്ല, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്‍ പ്രത്യാക്രമങ്ങളേയും അപലപിച്ച് സ്‌പെയ്ന്‍

'ഇതാണ് റിയൽ കേരള സ്റ്റോറി'; പൊങ്കാലയ്ക്ക് വന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി പള്ളിയും മസ്ജിദും

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 5ന്‌ ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു