ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കനത്ത അടിനല്‍കി യുഎസ് സുപ്രീം കോടതി; പകരചുങ്കം റദ്ദാക്കി; തനിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാജ്യസ്‌നേഹം ഇല്ലെന്ന് ട്രംപ്

പ്രസിഡന്റ് ട്രംപിന്റെ അധികാര ദുര്‍വിനിയോഗത്തില്‍ കടുത്ത നിലപാടുമായി യുഎസ് സുപ്രീം കോടതി. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവും റദ്ദാക്കി യുഎസ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. ട്രംപിന് കനത്ത തിരിച്ചടിയുണ്ടാക്കിയ വിധി അംഗീകരിക്കാന്‍ മടിക്കുകയാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നുമായി അധികാരത്തിലെത്തിയ ട്രംപ്. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചാണ് ട്രംപ് തീരുവകള്‍ അടിച്ചേല്‍പ്പിച്ചതെന്നും ഇത് അധികാര പരിധിയുടെ ലംഘനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ ട്രംപിന് മേലെ പ്രതിപക്ഷ സമ്മര്‍ദ്ദം കനത്തു.

ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മറ്റു രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികളില്‍നിന്ന് യുഎസിനെ സംരക്ഷിക്കുന്നതിന് വേണ്ടി ട്രംപ് അന്വേഷണം പ്രഖ്യാപിക്കുകയാണ് വിധി വന്നതോടെ ചെയ്തത്. വിധിയെ ഭയാനകം എന്നു വിശേഷിപ്പിച്ച ട്രംപ്, തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാര്‍ രാജ്യസ്‌നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോടു കൂറില്ലാത്തവരുമാണെന്നും ആരോപിച്ചു. അടിയന്തര ദേശീയസാഹചര്യം കണക്കിലെടുത്താണ് അധികതീരുവകള്‍ ചുമത്തിയതെന്ന ട്രംപിന്റെ നിലപാട് കോടതി തള്ളി. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിനുള്ള കടുത്ത തിരിച്ചടിയായി കോടതി വിധി. അസാധാരണ അധികാരം പ്രയോഗിക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി നേടിയിരിക്കണമെന്ന് മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കി. തീരുവകള്‍ പ്രഖ്യാപിക്കാനായി 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രയോഗിച്ചതില്‍ പ്രസിഡന്റ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡിന്റെ (സിഐടി) വിധി സുപ്രീം കോടതി ശരിവച്ചു. കേസ് ഇനി വീണ്ടും സിഐടിയിലേക്കു തിരിച്ചെത്തും. യുഎസിലെ 12 സംസ്ഥാനങ്ങളും നൂറുകണക്കിനു ചെറുകിട ബിസിനസുകാരുമാണ് തീരുവകള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”