ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തത്തിനായി മാറ്റിവെച്ചിരുന്ന 21 മില്യൺ ഡോളർ ധനസഹായം റദ്ധാക്കി ഇലോൺ മസ്‌കിന്റെ കീഴിലുള്ള ഡോഗ്

ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന 21 മില്യൺ ഡോളറിന്റെ ഫണ്ടിൽ വൻ വെട്ടിക്കുറവ് വരുത്തുന്നതായി ശതകോടീശ്വരൻ എലോൺ മസ്‌ക്. മസ്ക് നയിക്കുന്ന യുഎസ് സർക്കാരിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് (ഡോഗ്) ആണ് വിവരം പ്രഖ്യാപിച്ചത് \.

ഡോഗ് പുറത്തുവിട്ട വിവരമനുസരിച്ച്, ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതും ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പദ്ധതികൾക്കായി ഏകദേശം 750 മില്യൺ ഡോളർ യുഎസ് നികുതിദായകരുടെ പണം അനുവദിച്ചിരുന്നു.

യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്താൻ പോകുന്ന ഈ ചെലവുകളെല്ലാം റദ്ദാക്കിയതായി മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. “കൺസോർഷ്യം ഫോർ ഇലക്ഷൻ ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്ട്രെങ്തനിംഗ്” എന്ന സംഘടനയിലേക്ക് 486 മില്യൺ ഡോളർ അയയ്ക്കുമെന്ന് വകുപ്പ് ഒരു എക്സ് പോസ്റ്റിൽ കുറിച്ചു. ഇതിൽ ഇന്ത്യയിലെ വോട്ടർമാരുടെ വോട്ടെടുപ്പിനുള്ള 21 മില്യൺ ഡോളറും ഉൾപ്പെടുന്നു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.

Latest Stories

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്