ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്ക് തൊഴില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ടെക് കമ്പനികള്‍ക്കാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതും അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

വാഷിംഗ്ടണില്‍ നടന്ന എഐ സമ്മേളനത്തിലാണ് ട്രംപിന്റെ നിര്‍ദ്ദേശം. ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതും ഇന്ത്യന്‍ ടെക്കികള്‍ക്ക് തൊഴില്‍ നല്‍കുന്നതും നിര്‍ത്തി അമേരിക്കന്‍ കമ്പനികള്‍ സ്വന്തം രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്കയുടെ വലിയ ടെക് കമ്പനികള്‍ പലതും ചൈനയില്‍ ഫാക്ടറികള്‍ പണിയുന്നു. ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുന്നു, അയര്‍ലണ്ടില്‍ ലാഭം ഉണ്ടാക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ പൗരന്മാരെ പിരിച്ചുവിടുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍, ആ ദിവസങ്ങള്‍ അവസാനിച്ചുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

എഐ മത്സരം വിജയിക്കുന്നതിന് സിലിക്കണ്‍ വാലിയിലും സിലിക്കണ്‍ വാലിക്ക് അപ്പുറത്തും ദേശസ്‌നേഹത്തിന്റെയും ദേശീയ വിശ്വസ്തതയുടെയും പുതിയ മനോഭാവം ആവശ്യമായി വരും. അമേരിക്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന യുഎസ് ടെക്‌നോളജി കമ്പനികളാണ് നമുക്ക് ആവശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ