യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

ഇറാനെതിരെ നടക്കുന്ന യുദ്ധ സാഹചര്യത്തിൽ അമേരിക്കൻ സൈനീക മേധാവിയായ ജനറല്‍ റാന്‍ഡി ജോര്‍ജിനോട് വിരമിക്കാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതയാണ് സ്ഥാനം ഒഴിഞ്ഞ് വിരമിക്കാന്‍ ആവശ്യപ്പെട്ടത്. 2027 വരെ ഔദ്യോഗിക കാലാവധി ബാക്കിയുള്ളപ്പോഴാണ് ജോര്‍ജിനോട് നിര്‍ബന്ധിതമായി നേരത്തെ വിരമിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

റാന്‍ഡി ജോര്‍ജ് പുറത്ത് പോയാല്‍ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ക്രിസ്റ്റഫര്‍ ലാനീവ് താല്‍ക്കാലിക കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി പ്രതിരോധ വകുപ്പ് പുനക്രമീകരിക്കുന്നതിന്റെ ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ വന്നതിന് പിന്നാലെ ഹെഗ്‌സ്ത് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

അതേസമയം ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്ന ട്രംപിന്റെ വാദം തെറ്റെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാനായില്ലെന്നും 50 ശതമാനത്തിലേറെ മിസൈല്‍ ലോഞ്ചറുകള്‍ ശേഷിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് ഡ്രോണുകളും ഇറാന്റെ ശേഖരത്തിലുണ്ടെന്നാണ് വിവരം.

Latest Stories

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്

FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

“തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ: ഡാറ്റയുടെ പേരിൽ നാരേറ്റീവുകളുടെ നിർമ്മാണം”