ഇന്ധനം നിറയ്ക്കാന്‍ ഇനി ക്രിപ്‌റ്റോ കറന്‍സി മതി; ചരിത്രം കുറിച്ച് യുഎഇ, കൂടുതല്‍ എമിറേറ്റ്‌സുകളിലേക്ക് ഉടന്‍ വ്യാപിപ്പിക്കും

ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്‌റ്റോ ഉപയോഗിച്ച് ഇനി ഇന്ധനം നിറയ്ക്കാം. യുഎഇയില്‍ ആണ് പെട്രോള്‍ സ്റ്റേഷനുകളില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ദുബായില്‍ പത്ത് കേന്ദ്രങ്ങളിലാണ് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് പെട്രോള്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ സാധിക്കുക.

യുഎഇയിലെ പ്രമുഖ എണ്ണക്കമ്പനിയായ എമിറാത്ത് ക്രിപ്‌റ്റോകറന്‍സി സേവനദാതാക്കളായ ക്രിപ്‌റ്റോ ഡോട്ട് കോമും സംയുക്തമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പെട്രോള്‍സ്റ്റേഷനുകളില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ അനുവദിച്ചിരിക്കുന്നത്. ഇടപാടുകാര്‍ക്ക് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള വിവിധ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഇടപാട് നടത്താം.

ക്രിപ്‌റ്റോ ഇടപാടുകള്‍ ഉടന്‍ തന്നെ മറ്റ് എമിറേറ്റ്‌സുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എമിറാത്തിന് ദുബൈയിലും വടക്കന്‍ യുഎഇയിലുമായി 100 പെട്രോള്‍ സ്റ്റേഷനുകളാണുള്ളത്. റീട്ടെയില്‍ മേഖലയില്‍ ക്രിപ്പ്‌റ്റോ ഉപയോഗിക്കുന്നതിന് ആക്കം കൂട്ടുകയാണ് ഇതുവഴി യുഎഇ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ മേഖലകളിലും ക്രിപ്‌റ്റോ ഉപയോഗം സാധാരണമാക്കണമെന്നാണ് യുഎഇ സര്‍ക്കാരിന്റെ നയം.

ഡിജിറ്റല്‍ കറന്‍സി ഉപയോഗം നിരീക്ഷിക്കാന്‍ ദുബൈ ആസ്ഥാനമായി വിര്‍ച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിട്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ കമ്പനികള്‍ ഈ സേവന മേഖലയിലേക്ക് കടന്നു വരുന്നതിനും സര്‍ക്കാര്‍ നയം സഹായിക്കുന്നുണ്ട്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ