എണ്ണ വില 36 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ, ബാരലിന് 69 ഡോളറിനു മുകളിൽ

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ. തിങ്കളാഴ്ച വ്യപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 69 .85 ഡോളറിലേക്ക് കുതിച്ചുയർന്നു. 2014 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് ഇന്ന് ആഗോള ക്രൂഡ് മാർക്കറ്റ്. ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം വെട്ടികുറച്ചതാണ് അടിക്കടി വില ഉയരാൻ കാരണമായത്. കഴിഞ്ഞ ആറാഴ്ചയോളമായി വിലയിൽ കുതിപ്പ് പ്രകടമായിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ അമേരിക്ക ഉത്പാദനം കൂടിയെങ്കിലും വിപണിയിൽ പ്രകടമായ മാറ്റം ഇത് ഉണ്ടാക്കിയില്ല.

കഴിഞ്ഞ ജനുവരി മുതലാണ് ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദനം കുറക്കാൻ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർത്താനുള്ള ലക്ഷ്യമിട്ടാണ് ഉത്പാദനം കുറച്ചത്. ഈ വർഷം മുഴുവൻ ഉത്പാദനം കുറയ്ക്കാനാണ് ഈ രാജ്യങ്ങളുടെ നീക്കം. എന്നാൽ ഇതിനെ പ്രതിരോധിക്കാനും ഒപെക് രാജ്യങ്ങളെയും റഷ്യയെയും സമർദ്ദത്തിലാഴ്ത്താനും അമേരിക്ക ഷെയ്ൽ ഓയിൽ ഉത്പാദനം കൂടിയിരുന്നു. എന്നാൽ രാജ്യാന്തര വിപണിയിൽ ഇപ്പോഴും എണ്ണയുടെ സപ്ളൈ കുറവാണ്. ഇതാണ് നിത്യേനയെന്നോണം വില ഉയരുന്നതിനു കാരണമായത്.

Latest Stories

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി