ലോകത്ത്​ കോവിഡ്​ ബാധിതർ 1.56 കോടി കവിഞ്ഞു; ബ്രസീലിലും അമേരിക്കയിലും 24 മണിക്കൂറിൽ ആയിരത്തിലധികം മരണം, സ്ഥിതി അതീവ ഗുരുതരം

ലോകത്ത്​ കോവിഡ്​ ബാധിതർ 1.56 കോടി കവിഞ്ഞു. മരണസംഖ്യ 6.35 ലക്ഷവും കടന്നു. ഇതുവരെ 1, 56, 51,601 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​ . 6, 36, 464 പേരാണ്​ ലോകത്ത്​ ഇതുവരെ മഹാമാരിയെ തുടർന്ന്​ മരിച്ചത്​. 95, 35, 209  പേർ രോഗമുക്തരായി.

24 മണിക്കൂറിനിടെ 68, 272 പേർക്കാണ്​ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്​. 58, 080 പേർക്ക്​ ബ്രസീലിലും ​രോഗം സ്ഥിരീകരിച്ചു.

ബ്രസീലിൽ സ്​ഥിതിഗതികൾ നിയന്ത്രണാതീതമായി മാറി. 1315 പേരാണ്​ ക​ഴിഞ്ഞ ദിവസം ബ്രസീലിൽ രോഗം ബാധിച്ച്​ മരിച്ചത്​. രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു.

84,207 ത്തിലധികം ആളുകളാണ്​ രോഗം ബാധിച്ച്​​ ജീവൻ വെടിഞ്ഞത്​. 1,570,237 പേർ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ്​ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്​

അമേരിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണം നാൽപത്​ ലക്ഷം കടന്നു. 41,69,991 ലക്ഷം പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 147,333 പേർ​ അമേരിക്കയിൽ രോഗം ബാധിച്ച്​ മരിച്ചു. 1,979,617 പേരാണ്​ രോഗമുക്തരായത്​.

കോവിഡ്​ ബാധ അതിരൂക്ഷമായി തുടരുന്നതിൻെറ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉപേക്ഷിച്ചു. ടെക്​സാസ്​, കാലിഫോർണിയ, അലബാമ, ഇഡാഹോ,  ​ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ്​ കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്യുന്നത്​.

1,288,130 രോഗബാധിതരുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്​ ഇന്ത്യ.

Latest Stories

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി