രാജ്യങ്ങൾക്ക് ഇനി യാതൊരു വിധ സഹായവും അമേരിക്കയിൽ നിന്നും ലഭിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്കിൻ്റെ ഉപരോധത്തിനെതിരെ ഇറാനോട് യുദ്ധം ചെയ്യാൻ മറ്റ് രാജ്യങ്ങൾ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രതികരണം.
‘ഇനി അമേരിക്കയിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കില്ല, എണ്ണ വേണമെങ്കിൽ ഇറാനെതിരെ സ്വയം പോരാടി നേടണം’, ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ലോക രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായ സഹാചര്യത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ലോകത്തിലെ എണ്ണവിതരണത്തിൻ്റെ 20 ശതമാനവും കടന്നു പോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് ജലപാത ഇറാൻ അടച്ചതിന് പിന്നാലെയാണ് എണ്ണ പ്രതിസന്ധി രൂക്ഷമായത്. ഹോർമൂസ് ആക്രമിച്ച് ഉപരോധം അവസാനിപ്പിക്കാൻ ട്രംപ് നിരവധി തവണ യുകെ അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കയെ ആരും സഹായിച്ചില്ലെന്നാണ് ട്രംപ് ആവർത്തിച്ച് ആരോപിക്കുന്നത്.