ലോകത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷത്തിലേക്ക്; മരണം 347,872, റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 55,87,129 ആയി. മൂന്ന് ലക്ഷത്തിനാൽപ്പത്തി ഏഴായിരത്തിൽ അധികം പേരാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം പതിനേഴ് ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.

ബ്രിട്ടന് പ്രതീക്ഷയേകി തുടർച്ചയായി രണ്ടാം ദിവസവും മരണസംഖ്യയിൽ ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവ് വരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ബ്രസീലിൽ പതിനൊന്നായിരത്തി ഇരുന്നൂറ്റി എൻപത് പേർക്കും റഷ്യയിൽ എണ്ണായിരത്തി തൊള്ളായിരത്തി നാൽപ്പത്തിയാറ് പേർക്കും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ പുതിയ രോഗികളില്ലാത്തത് ആശ്വാസം പകരുന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക നിരോധനം ഏ‌ർപ്പെടുത്തി. അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ ശാസ്ത്രീയ പരിശോധനകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ