ഒരാള്‍ക്കും ഇളവില്ല; ഹജ്ജ് നിര്‍വഹിക്കാന്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍ബന്ധം; മുന്നറിയിപ്പുമായി സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം

വര്‍ഷം മുതല്‍ ഹജ്ജിനും കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാണെന്ന് സൗദി ഹജ്ജ് കാര്യ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ കോവിഡ് വാക്സിന്റെ പൂര്‍ണ ഡോസ് കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണ ഡോസ് എടുത്തിരിക്കല്‍ നിര്‍ബന്ധമാണെന്നും ഇതില്‍ യാതൊരു ഇളവും ഉണ്ടാകില്ലെന്നും ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു.

മെനിഞ്ചൈറ്റിസ് വാക്സിനും സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനും എടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇക്കാര്യങ്ങള്‍ അതാത് രാജ്യങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും സൗദി അധികൃതര്‍ കൈമാറും. കഴിഞ്ഞ വര്‍ഷം ഹജ്ജിനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമായിരുന്നു. കൂടാതെ മെനിഞ്ചൈറ്റിസ് വാക്‌സിനും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും എടുത്തിരിക്കണം. ഹജ്ജിനെത്തുന്ന തീര്‍ഥാടകന്‍ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും ആരോഗ്യ നിബന്ധകളില്‍ ഉള്‍പ്പെടുന്നു.

അതേസമയം, കോവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ തവണയടക്കം അതത് രാജ്യങ്ങള്‍ക്ക് നേരത്തെയുള്ള ക്വാട്ട പൂര്‍ണമായി അനുവദിച്ചിരുന്നില്ല.

ഹജ്ജ് തീര്‍ഥാടകര്‍ക്കായി ജിദ്ദയിലേക്കും മദീനയിലേക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ജിദ്ദയിലേക്ക് 31 വിമാനങ്ങളും മദീനയിലേക്ക് ഈ മാസം 23 മുതല്‍ ജൂലൈ 20വരെ ദിവസവും സാധാരണയേക്കാള്‍ ഇരട്ടി സര്‍വിസാണ് പ്രഖ്യാപിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തില്‍ ഇത്തവണ 10 ലക്ഷം ഹാജിമാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി അനുവാദം നല്‍കിയിട്ടുണ്ട്.

Latest Stories

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി

കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം, എങ്കിലും ജനപ്രീതിയില്‍ മമ്മൂട്ടി മുന്നില്‍ തന്നെ; പിന്നാലെ മോഹന്‍ലാലും താരങ്ങളും, ലിസ്റ്റ് ഇങ്ങനെ..

കാല്‍മുട്ട് കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു, വെട്ടിക്കൊലപ്പെടുത്താനും ശ്രമം; ഭാര്യയെ വനത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ എത്രയോ മുകളിലാണ്, സത്യം അറിയാവുന്നവർ പോലും അംഗീകരിക്കില്ല എന്ന് മാത്രം; ഇതിഹാസം പറയുന്നത് ഇങ്ങനെ

'എന്റെ പിഴ'; അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തൻ്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടർ, മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി

പഴയ പോലെ ചെറുപ്പമല്ല നിനക്ക് ഇപ്പോൾ, നിന്റെ മികവിൽ ഇന്ത്യ വിജയങ്ങൾ നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു; ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഉപദേശവുമായി ഇതിഹാസം