രണ്ടു മാസത്തിനു ശേഷം ഗ്രീസിലെ പള്ളികള്‍ തുറന്നു

രണ്ടു മാസത്തിനു ശേഷം ഗ്രീസിലെ പള്ളികള്‍ ഇന്നലെ ആരാധനയ്ക്കായി തുറന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. 10 ചതുരശ്ര മീറ്ററിനു (108 ചതുരശ്ര അടി) ഒരാള്‍ എന്ന കണക്കിനാണ് വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് 19 ഭീതിയുണ്ടായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം മോചിതമായി ഗ്രീസ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരികയാണ്. ജൂലായ് ഒന്നു മുതല്‍ രാജ്യം സഞ്ചാരികളെ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യം പരിഗണിക്കുക. ഇവര്‍ കോവിഡ് രോഗമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

യൂറോപ്യന്‍ പൗരന്മാര്‍ വന്നു തുടങ്ങിയാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ഇതേ ടെസ്റ്റുകള്‍ക്ക് വിധേയരാകണം. ലോകത്തിലെ അതി പുരാതനമായ വിനോസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്.

Latest Stories

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍