യു.എസ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് ഔപചാരിക തുടക്കം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഇന്ന് ഔപചാരികമായി തുടക്കമാവും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അയോവക്കാര്‍ ഇന്ന് ആദ്യവോട്ട് രേഖപ്പെടുത്തും.

പാര്‍ട്ടിയില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ക്കുമാണ് വോട്ടുചെയ്യാന്‍ സാധിക്കുക. കോക്കസിന് മുന്നോടിയായി അയോവയിലെത്തിയ സ്ഥാനാര്‍ഥികളെല്ലാം വോട്ടര്‍മാരെക്കണ്ട് അവസാന അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.

യു.എസ്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഡ്യാന മുന്‍മേയര്‍ പീറ്റ് ബട്ട്ഗീഗ് വെര്‍മൊണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്, മാസച്യുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവരാണ് പാര്‍ട്ടിയിലെ മുന്‍നിര സ്ഥാനാര്‍ഥികള്‍. ഇതില്‍ ജോ ബൈഡനും ബേണി സാന്‍ഡേഴ്‌സിനുമാണ് ട്രംപിന്റെ എതിരാളിയായി കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. അയോവ കോക്കസിന് പിന്നാലെ ഫെബ്രുവരി 11-ന് ന്യൂഹാം ഷെയര്‍ പ്രൈമറി നടക്കും. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ