ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തു; പാകിസ്ഥാനില്‍ ആറ് കേബിള്‍ നെറ്റ് വര്‍ക്കുകള്‍ക്ക് നിരോധനം

ഇന്ത്യന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാനിലെ ആറ് കേബിള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അധികൃതരുടേതാണ് ഈ നടപടി. ബുധനാഴ്ച രണ്ടും കഴിഞ്ഞയാഴ്ചയില്‍ നാലും വീതം കേബിള്‍ ഓപ്പറേറ്റര്‍ ഓഫീസുകളാണ് അടപ്പിച്ചത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ രണ്ട് കേബിള്‍ നെറ്റ്വര്‍ക്കുകളുടെ ഓഫീസുകളാണ് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ) ബുധനാഴ്ച സീല്‍ ചെയ്തത്. റെയ്ഡിനു പിന്നാലെയാണ് നടപടി

പി.ഇ.എം.ആര്‍.എ നിര്‍ദേശങ്ങളും ഇന്ത്യന്‍ ചാനലുകളിലെ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു.

നിയമവിരുദ്ധമായി ഇന്ത്യന്‍ ചാനലുകളും ഇന്ത്യന്‍ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പി.ഇ.എം.ആര്‍.എ പ്രത്യേക പരിശോധന ആരംഭിച്ചത് വ്യാഴാഴ്ച്ചയാണ്.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്