ബൈജൂസിന്റെ ഓഹരികള്‍ എഴുതിതള്ളി 'പ്രൊസസ്'; ഓഹരി മൂല്യം പൂജ്യമാക്കി, 4,100 കോടി രൂപ നഷ്ടം

ബൈജൂസിൻ്റെ ഓഹരി നിക്ഷേപം എഴുതി തള്ളി ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ്. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിൻ്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം ഇക്കഴിഞ്ഞ ദിവസമാണ് പതിനെട്ടായിരം കോടിയില്‍ നിന്നും പൂജ്യത്തിലേക്ക് കൂപ്പ്കുത്തിയത്.

എഡ്ടെക് ഭീമനായിരുന്ന ബൈജൂസ് ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് റിപ്പോര്‍ പുറത്ത് കൊണ്ടുവന്നത് എച്ച്എസ്ബിസിയായിരുന്നു. സാമ്പത്തിക സ്ഥാപനമായ എച്ച്എസ്ബിസിയുടെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് 22 ബില്യണ്‍ ഡോളര്‍(ഏകദേശം 1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന എഡ്ടെക് കമ്പനിയുടെ നിലവിലെ മൂല്യം പൂജ്യമാണെന്ന് എച്ച്എസ്ബിസി വ്യക്തമാക്കിയിരുന്നു.

അതേസമയം യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്ക് ബൈജൂസിലെ ഓഹരികളുടെ മൂല്യം 2022 ന്റെ തുടക്കത്തില്‍ തന്നെ 22 ബില്യണ്‍ ഡോളറില്‍നിന്ന് വെറും ഒരു ബില്യണ്‍ ഡോളറായി(ഏകദേശം 8,352 കോടി രൂപ) കുറച്ചിരുന്നു. എന്നാൽ ബൈജൂസിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈവശമുള്ളത്.

2022ൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. കനത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും കമ്പനിയുടെ പ്രവർത്തനംതന്നെ താളംതെറ്റിച്ചതോടെയാണ് ഓഹരി മൂല്യം പൂജ്യമായി രേഖപ്പെടുത്തിയത്. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4,100 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി പ്രൊസസിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ