വിഭജനത്തിനും 50 വർഷത്തിനും ശേഷം അരി കയറ്റുമതിയിലൂടെ നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ച് ബംഗ്ലാദേശും പാകിസ്ഥാനും

1971 ലെ വിമോചന യുദ്ധത്തിനുശേഷം ബംഗ്ലാദേശും പാകിസ്ഥാനും ആദ്യമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ചു. ഇത് ധാക്കയെ ഇസ്ലാമാബാദിലേക്ക് നേരിട്ട് ബന്ധിപ്പിക്കുകയും ഇന്ത്യയെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നു. സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരം പാകിസ്ഥാനിലെ ഖാസിം തുറമുഖത്ത് നിന്ന് ബംഗ്ലാദേശിലേക്ക് 50,000 ടൺ അരിയുടെ ആദ്യ കയറ്റുമതി ആരംഭിച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അകൽച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധത്തിൽ പുരോഗതിയുടെ സൂചനയാണിത് എന്ന് റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.

25,000 ടൺ വീതമുള്ള രണ്ട് ചരക്കുകളായി തിരിച്ച അരി കയറ്റുമതി പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ (പിഎൻഎസ്‌സി) വഴിയാണ് കൊണ്ടുപോകുന്നത്. ബംഗ്ലാദേശ് തുറമുഖത്ത് ഒരു പിഎൻഎസ്‌സി കപ്പൽ നങ്കൂരമിടുന്നത് ഇതാദ്യമായാണ്. ധാക്കയിലെ ഒരു സുപ്രധാന രാഷ്ട്രീയ മാറ്റത്തെ തുടർന്നാണ് ഈ കരാർ. ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ പ്രതിഷേധങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കി ഇന്ത്യയിലേക്ക് നാടുകടത്തേണ്ടിവന്നതിനെത്തുടർന്ന് നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഒരു ഇടക്കാല സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തു.

15 വർഷത്തെ ഭരണകാലത്ത് ഹസീന ന്യൂഡൽഹിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അതേസമയം ഇസ്ലാമാബാദിനെ അകറ്റി നിർത്തി. ഇതിനു വിപരീതമായി, യൂനുസ് പാകിസ്ഥാനുമായി ഒരു പുതിയ തുടക്കത്തിനായി വാദിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള അദ്ദേഹത്തിന്റെ സമീപകാല കൂടിക്കാഴ്ചകളിൽ ഈ വികാരം പ്രതിഫലിച്ചു. പാകിസ്ഥാനുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ബംഗ്ലാദേശ് വിയറ്റ്നാമിൽ നിന്ന് ടണ്ണിന് 474.25 ഡോളറിന് അരി ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, ബംഗ്ലാദേശിൽ സമീപ മാസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വില 15-20 ശതമാനം വർദ്ധിച്ചതിനാൽ, ധാക്ക പാകിസ്ഥാനിൽ നിന്ന് ടണ്ണിന് 499 ഡോളർ എന്ന ഉയർന്ന നിരക്കിൽ വെളുത്ത അരി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് കീഴിൽ ഇസ്ലാമാബാദും ധാക്കയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സൈനിക സഹകരണത്തിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന്റെ നേതൃത്വത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) യിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം ബംഗ്ലാദേശ് സന്ദർശിച്ചു. സുരക്ഷാ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

Latest Stories

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

'മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു'; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്

സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി

പി എസ് സി നിയമന വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക പരിഷ്കരിക്കും

രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും

'വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു, പൗരത്വം നിർണ്ണയിക്കേണ്ടത് എസ് ഐ ആർ അല്ല'; ആർ രാജഗോപാൽ നേരിട്ടത് നീതി നിഷേധമെന്ന് പിണറായി വിജയൻ

'ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല'; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

'ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ