ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം വര്‍ദ്ധിക്കുന്നു; വധഭീഷണിയെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചത് 50ഓളം അധ്യാപകര്‍

ആഭ്യന്തര കലാപത്തിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം നേരിടുന്നതില്‍ ഏറെയും ഹിന്ദുക്കളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

രാജ്യത്ത് ഹിന്ദുക്കളായ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹിന്ദുക്കളായ അധ്യാപകരെ ജോലിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ രാജിവയ്പ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നത്.

50ഓളം ഹിന്ദു അധ്യാപകരെയാണ് രാജ്യത്ത് വധഭീഷണി മുഴക്കി അക്രമികള്‍ രാജിവയ്പ്പിച്ചത്. വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം രാജിക്കത്ത് എഴുതി ചേര്‍ക്കുന്നതും ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുന്നുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വളഞ്ഞിട്ട് രാജിക്കത്ത് എഴുതി വാങ്ങുകയും ചെയ്തിരുന്നു.

ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ അനുകൂലിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഉദ്യോഗസ്ഥരില്‍ പലരും കൊല്ലപ്പെടുകയായിരുന്നു.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം