ലോകമെങ്ങും ഫ്രാൻസ്- മാക്രോൺ വിരുദ്ധ പ്രതിഷേധവുമായി ആയിരക്കണക്കിന് മുസ്‌ലിമുകൾ

ഇസ്‌ലാമിനോട് ശത്രുത പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് യാഥാസ്ഥിതിക മുസ്‌ലിംകൾ ഫ്രാൻസിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാകിസ്ഥാൻ, ബംഗ്ലാദേശ്, ലെബനൻ, തുടങ്ങിയ രാജ്യങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഫ്രഞ്ച് വിരുദ്ധ റാലികൾ സംഘടിക്കപ്പെട്ടു. ഫ്രഞ്ച് ഉൽ‌പ്പന്നങ്ങൾ‌ ബഹിഷ്‌കരിക്കണമെന്ന്‌ പ്രതിഷേധക്കാർ‌ ആഹ്വാനം ചെയ്യുകയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അപലപിക്കുകയും ചെയ്തു.

ഇസ്‌ലാമിനെതിരെ ഇമ്മാനുവൽ മാക്രോൺ നടത്തിയ അഭിപ്രായപ്രകടനങ്ങൾക്കെതിരെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇസ്ലാം “പ്രതിസന്ധിയിലാണെന്ന്” പറഞ്ഞ മാക്രോൺ, മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാനുള്ള മാസികയുടെ അവകാശത്തെ പ്രതിരോധിക്കുകയും ചെയ്തു.

ഫ്രാൻ‌സിൽ സാമുവൽ പാറ്റി എന്ന അധ്യാപകൻ തന്റെ ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിക്കുകയും ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹത്തിന്റെ കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് സമീപകാല സംഘർഷണങ്ങൾക്ക് തുടക്കമായത്. ഇസ്ലാമിക തീവ്രവാദികൾ ഫ്രാൻസിന്റെ ഭാവിയെ ലക്ഷ്യം വെയ്ക്കുന്നതിനാലാണ് അധ്യാപകൻ കൊല്ലപ്പെട്ടതെന്നും ഫ്രാൻസ് കാർട്ടൂണുകൾ പിൻവലിക്കില്ലെന്നും മാക്രോൺ പറഞ്ഞിരുന്നു. മുഹമ്മദ് നബിയുടെ ചിത്രീകരണം ഇസ്‌ലാമിൽ നിഷിദ്ധമായി കണക്കാക്കപ്പെടുന്നതിനാൽ മാക്രോണിന്റെ പരാമർശം മതനിന്ദ ആയാണ് പല മുസ്‌ലിംകളും കരുതുന്നത്.

ഫ്രാൻസിനെതിരായ പ്രതിഷേധം നിരവധി മുസ്‌ലിം രാജ്യങ്ങളിൽ ദിവസങ്ങളായി നടക്കുന്നതിനിടെ വെള്ളിയാഴ്ച ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വെച്ച് തീവ്രവാദികൾ ഒരു സ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും മറ്റ് രണ്ട് പേരെ കത്തികൊണ്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവം സംഘർഷാവസ്ഥ വർദ്ധിപ്പിച്ചിരിക്കുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ