യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർന്നു

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പുരാതനമായ ജൂതദേവാലയം പൂർണ്ണമായി തകർന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഖൊറാസാൻ ജൂതവിഭാഗക്കാർ ഒത്തുകൂടാനും ആഘോഷത്തിനും ഉപയോഗിക്കുന്ന പ്രധാന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്തു. സിനഗോഗാന് അടുത്തുള്ള പാർപ്പിടസമുച്ചയത്തിന് നേരെ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ഇതിനിടയിലാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

ഇടുങ്ങിയ തെരുവുകളോട് ചേർന്നാണ് ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, സമീപത്തുള്ള കെട്ടിടങ്ങളുടെ അകത്തും പുറത്തും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. രാത്രിയിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Latest Stories

'ഞങ്ങൾക്ക് മറ്റു താരങ്ങളെ പോലെയാണ് വൈഭവും, അത്രയ്ക്ക് സ്പെഷ്യൽ ഒന്നുമല്ല'; രാജസ്ഥാനെതിരായ മത്സരത്തിന് മുൻപേ മുംബൈ ഇന്ത്യൻസ് കോച്ച്

ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; ഖാർ​ഗ് ദ്വീപിലെ എണ്ണ കേന്ദ്രത്തിന് നേരെയാണ് ആക്രമണം

കേരളത്തിന് അബദ്ധം പറ്റരുത്, ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി; സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയത്: എം സ്വരാജ്

അവസാന രണ്ടു ദിവസം: ആരും കാണാത്ത രാഷ്ട്രീയ യുദ്ധഭൂമി

'വോട്ടെടുപ്പ് വീണ്ടും വന്നു, നമ്മളെല്ലാം വോട്ടിടണേ'; വീല്‍ ചെയറിലായ ജീവിതത്തിലും തളരാതെ, കയ്യില്‍ നിന്ന് മാഞ്ഞ ക്യാമറയ്ക്ക് പകരം എഐ വീഡിയോ ക്രിയേഷനുമായി ഒരു അഗ്രികള്‍ച്ചറല്‍ ഓഫീസര്‍

രണ്ടു ദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകൾ അടയ്ക്കും; വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ

നേമം വോട്ടർമാരുടെ അപ്രതീക്ഷിത വർധന: കണക്കുകളുടെ പിന്നിലെ ചോദ്യങ്ങൾ

'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ

മണിപ്പൂരിൽ ബോംബ് സ്ഫോടനം; അഞ്ച് വയസ്സും ആറ് മാസവും പ്രായമുള്ള കുട്ടികൾ കൊല്ലപ്പെട്ടു

കല്യാണം നടത്തിയതിന്റെ ഫീസ് നൽകിയില്ല, നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ; രണ്ട് വിരലുകൾ അറ്റു