ഇറാനെതിരെ ഉടനെ യുദ്ധം വേണ്ടെന്ന് അമേരിക്ക: ഇരു രാജ്യങ്ങൾക്കുമിടയിൽ സമവായം രൂപപ്പെടുത്താൻ മധ്യസ്ഥ നീക്കം 

സംഘർഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്ന് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയിൽ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. യുദ്ധം പ്രഖ്യാപിക്കാൻ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയും തൽക്കാലം സ്ഥിതിഗതികൾ നേരിടാനാണ് തീരുമാനം.

സങ്കീർണമായാൽ മാത്രം സൈനിക നടപടിയിലേക്ക് നീങ്ങിയാൽ മതിയെന്നും യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോർട്ട്. സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കൻ നടപടിയെയും ഇറാൻ സൈനിക നേതൃത്വം രൂക്ഷമായി വിമർശിച്ചു. എന്നാൽ സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും ഏതൊരു വെല്ലുവിളിയെയും നേരിടാൻ പര്യാപ്തമാണെന്ന് പെൻറഗൺ വിലയിരുത്തുന്നു. കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൗദി ഉൾപ്പെടെയുള്ള ഗൾഫിലെ സഖ്യരാജ്യങ്ങൾക്ക് അമേരിക്ക കൈമാറും എന്നാണ് റിപ്പോർട്ട്.

ഇതുമായി ബന്ധപ്പെട്ട അനൗപചാരിക ചർച്ചകൾ തുടരുകയാണ്. അതേസമയം ഫ്രാൻസിന്‍റെയും മറ്റും നേതൃത്വത്തിൽ ഇറാനും അമരിക്കക്കും ഇടയിൽ സമവായ സാധ്യതയും ആരായുന്നുണ്ട്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പെങ്കടുക്കാൻ ഇറാൻ പ്രസിഡൻറും വിദേശകാര്യ മന്ത്രിയും എത്തുന്നുണ്ട്. ഇരുനേതാക്കളും അമേരിക്കൻ നേതൃത്വവും തമ്മിൽ ചർച്ചയുടെ സാധ്യത ഉരുത്തിരിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൾഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരത്തെയാണ് പിന്തുണക്കുന്നത്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി