കരാറുകൾ ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും: സ്ഥിരീകരിച്ച് ട്രംപ്

പശ്ചിമേഷ്യയിൽ ഇനി സമാധാനം. ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ ട്രംപ്. എല്ലാ കരാറുകളും ഒപ്പ് വെച്ചു ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡോണള്‍ ട്രംപ് അറിയിച്ചത്.

ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ നയന്ത്രത്തില്‍ ഏര്‍പ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കരാറുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഒപ്പു വെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇറാന്‍ ഭാവിയില്‍ ആണവായുധം നിർമ്മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഭാവിയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

Latest Stories

അമേരിക്കയുമായുള്ള സമാധാന ധാരണകൾ ഫലം കണ്ടു; ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി

'പ്രിയദര്‍ശിനി' സൂപ്പർ ഹിറ്റ്; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ

'ഉന്നാൽ മുടിയാത് തമ്പി'; സ്‌പെയിനെ വിറപ്പിച്ച കാവൽ മാലാഖ; വോസിൻഹ

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി