മുപ്പത് മണിക്കൂർ നീണ്ട മൗനം, ഒടുവിൽ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി. കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പ്രതികരണം. ഭീകരാക്രമണം നടന്ന് മുപ്പത് മണിക്കൂറുകൾക്ക് ശേഷമാണ് മാർക്ക് കാർനി പ്രതികരിച്ചിരിക്കുന്നത്.

‘ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തത് അർത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ – മാർക്ക് കാർനി സമൂഹമാധ്യമത്തിൽ കുറിച്ചു.

അമേരിക്ക, റഷ്യ, ഗൾഫ് രാജ്യങ്ങൾ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഉൾപ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോയും കാനഡ പ്രതികരിച്ചിരുന്നില്ല. ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ നാലര മണിക്കൂറിന് ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.

Latest Stories

രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നിതീഷ് കുമാര്‍; അമിത് ഷായുടെ സാന്നിധ്യത്തില്‍ പത്രിക സമര്‍പ്പണം; ബിഹാറില്‍ ആദ്യമായി ബിജെപി മുഖ്യമന്ത്രിക്ക് അവസരമൊരുക്കി പിന്മാറ്റം

സൈനിക ഏറ്റുമുട്ടലുകള്‍ ഒരു പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്ന് നരേന്ദ്ര മോദി; 'തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെ'

കടലില്‍ തിരിച്ചടി, അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചുവെന്നും വാര്‍ത്ത; പ്രതികരിക്കാതെ യുഎസ് സര്‍ക്കാര്‍

ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ ഗുരുതരമായ പൊരുത്തക്കേടുകളെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍; ഒരു ദിവസത്തെ കണക്കുകള്‍ പോലും കൃത്യമായി ഹാജരാക്കാനാകാത്തത് വിരോധാഭാസമെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി

പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ