ആഘോഷപരിപാടിക്കിടെ സഹപ്രവർത്തകൻ ചുംബിക്കാൻ ആവശ്യപ്പെട്ടു; ജോലി രാജിവച്ച് വിയറ്റ്നാം യുവതി

വിയറ്റ്നാമിൽ കമ്പനിയുടെ ആഘോഷപരിപാടിക്കിടെ സഹപ്രവർത്തകൻ ചുംബിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജോലി രാജിവച്ച് വിയറ്റ്നാം യുവതി. കമ്പനിയിലെ ഹ്യൂൻ ആൻ എന്ന യുവതിയാണ് രാജിവെച്ചത്. . എല്ലാമാസവും കൃത്യമായ ഇടവേളകളിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആഘോഷ പരിപാടിയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്. വിയറ്റ്നാം സ്വദേശിനിയായ ഹ്യൂൻ ആൻ എന്ന യുവതി ഹനോയിലെ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. എല്ലാമാസവും കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷ പരിപാടി നടത്താറുണ്ട്. ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് പിഴയോ അധികജോലിയോ നൽകുന്നതായിരുന്നു കമ്പനിയുടെ രീതി. ഇത് ഭയന്ന് ജീവനക്കാർ മുഴുവൻ ഈ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു.

ആഘോഷ പരിപാടിയിൽ മത്സരങ്ങളും നടക്കാറുണ്ട്. മൂന്നു ഗ്ലാസ് മദ്യം ഒറ്റയടിക്ക് കുടിക്കുക എന്നതായിരുന്നു യുവതിക്ക് നൽകിയ ഗെയിം. ഗെയിം തോറ്റാൽ മേലുദ്യോഗസ്ഥനെ ചുംബിക്കണമെന്നായിരുന്നു നിബന്ധന. ചുംബന ഭീഷണിയെ ഭയന്ന് താൻ പൊട്ടിക്കരഞ്ഞുകൊണ്ട് മൂന്നു ഗ്ലാസ് മദ്യം കുടിച്ചുവെന്നും അതിനുശേഷം അയാൾ മറ്റൊരു പെൺകുട്ടിയുടെ അടുത്തേക്ക് അതേ ആവശ്യവുമായി ചെന്നുവെന്നും യുവതി പറഞ്ഞു. ചുംബിക്കാൻ തയ്യാറാവാതിരുന്ന യുവതി ജോലി രാജി വയ്ക്കുകയായിരുന്നു.

അതേസമയം സംഭവത്തിനുശേഷം തനിക്ക് ദിവസങ്ങളോളം ഭയവും ഉത്കണ്ഠയും ആയിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ സഹപ്രവർത്തകരെ അഭിമുഖീകരിക്കാൻ പോലുമുള്ള ധൈര്യം ഇല്ലായിരുന്നു. എന്തിനാണ് ഇത്തരത്തിലുള്ള ആഭാസകരമായ പ്രവൃത്തികൾ ഒരു തൊഴിൽ സ്ഥാപനത്തിൽ നടത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു. തൻറെ സൂപ്പർവൈസറെ ഈ ദുരനുഭവത്തെക്കുറിച്ച് അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഒടുവിൽ താൻ ജോലി രാജിവെക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി