800 ഡ്രോണുകള്‍, യുക്രെയ്‌നിന്റെ ഭരണകേന്ദ്രത്തിന് നേര്‍ക്ക് റഷ്യയുടെ ആക്രമണം; റഷ്യയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈന് നേര്‍ക്ക് യുക്രെയ്‌ന്റെ പ്രത്യാക്രമണം

യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രത്തിനു നേരെ റഷ്യന്‍ ആക്രമണം. ഇതാദ്യമായാണ് യുക്രെയ്‌നിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേര്‍ക്ക് റഷ്യ ആക്രമണം നടത്തുന്നത്. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. 800 ഡ്രോണുകള്‍ ഉപയോഗിച്ചാണ് യുകരെയ്‌നിലെ ക്യാബിനെറ്റ് കൂടുന്ന ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ സമുച്ചയത്തിന് നേര്‍ക്ക് റഷ്യ ആക്രമണം നടത്തിയത്. തകര്‍ന്ന കെട്ടിടം യുക്രെയ്ന്‍ മന്ത്രിസഭ കൂടുന്ന ഇടമാണെന്നും പല മന്ത്രിമാരുടേയും വസതിയാണെന്ന് കീവ് വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.

ആദ്യമായി, സര്‍ക്കാര്‍ കെട്ടിടത്തിന് ശത്രു ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു, മേല്‍ക്കൂരയും മുകളിലത്തെ നിലകളും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ പറഞ്ഞു. ‘ഞങ്ങള്‍ കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കും, പക്ഷേ നഷ്ടപ്പെട്ട ജീവന്‍ തിരികെ നല്‍കാനാവില്ലെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

യുക്രൈന്‍ സൈനിക ഭരണ മേധാവി തിമര്‍ തകച്ചെങ്കോ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ട കാര്യം സാമൂഹിക മാധ്യമത്തില്‍ കൂടി അറിയിച്ചു. യുക്രൈന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ആക്രമണത്തിന് അതേ നാണയത്തില്‍ യുക്രെയ്‌നും മറുപടി നല്‍കി. റഷ്യയ്ക്ക് നേരെ യുക്രൈന്‍ ആക്രമണം കടുപ്പിച്ചു. റഷ്യയുടെ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രൈന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യയ്ക്ക് നേരെ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ്‌ലൈന്‍ തകര്‍ന്നതായി യുക്രൈന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു.

ഡ്രുഷ്ബ എണ്ണപൈപ്പ് ലൈനില്‍ വ്യാപക നാശനഷ്ടമുണ്ടായാതായാണ് വിവരം. 2022ല്‍ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ചതിനുശേഷവും, റഷ്യയില്‍ നിന്ന് ഊര്‍ജ്ജ വിതരണങ്ങള്‍ വാങ്ങുന്നത് തുടരുന്ന ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് ഈ ട്രാന്‍സിറ്റ് പൈപ്പ്ലൈന്‍ ആണ്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ