ഐഎംഎഫിന്റെ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍; കടുത്ത നടപടി സര്‍വീസ് തീരാന്‍ ആറുമാസം ശേഷിക്കേ; പാക്കിസ്ഥാനും തിരിച്ചടി; ധനസഹായം ഉടന്‍ ലഭിക്കില്ല

അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വി സുബ്രമണ്യത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസം കൂടി ശേഷിക്കെയാണ് കേന്ദ്രത്തിന്റെ കടുത്ത നടപടി.

പാകിസ്ഥാനുമായുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള യോഗം ഈ മാസം ഒന്‍പതിന് ചേരാനിരിക്കെയാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭിക്കില്ല.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഇക്കോണമിക് ഓഫീസറായി സേവനമനുഷ്ടിക്കവെ 2022ലാണ് സുബ്രമണ്യം ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടേറ്ററായി സ്ഥാനമേല്‍ക്കുന്നത്. നവംബര്‍ 25ന് സുബ്രമണ്യത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എസിസിയുടേതാണ് തീരുമാനം.

ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. കെ വി സുബ്രമണ്യനെ ആ സ്ഥാനത്ത് നീക്കാന്‍ എസിസി (അപ്പോയ്മെന്റ കമ്മിറ്റി ഓഫ് ദ കാബിനറ്റ്) തീരുമാനിച്ചിരിക്കുന്നതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്തിനാണ് ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് അധീകൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഡോ. കെ വി സുബ്രമണ്യം പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കുകയും ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനുമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി