'ഞങ്ങള്‍ എന്താ നിങ്ങളുടെ അടിമകളോ? ഇന്ത്യയ്ക്ക് എന്താണ് കത്ത് അയക്കാത്തത്?' ഇമ്രാന്‍ ഖാന്‍

ഉക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ പാകിസ്ഥാന്‍ ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ നിങ്ങളുടെ അടിമ ആണെന്ന് കരുതുന്നുണ്ടോ എന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു.

ഉക്രൈന്‍ അധിനിവേശത്തെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിന് 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ സംയുക്തമായി ഇമ്രാന്‍ ഖാന് കത്ത് നല്‍കിയിരുന്നു. ഇത്തരത്തില്‍ യു.എന്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ രാഷ്ട്ര തലവന്‍മാര്‍ക്ക് കത്തയക്കാറുണ്ടെങ്കിലും അവ പരസ്യമാക്കുന്നത് സാധാരണ നയതന്ത്ര രീതിയല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. അത്തരം നിലപാട് അപൂര്‍വ്വമാണ്.

‘നിനക്ക് ഞങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്? നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ അത് ചെയ്യാന്‍, ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ.? ഇമ്രാന്‍ ഖാന്‍ ചോദിച്ചു. പാകിസ്ഥാനിലെ ഒരു രാഷ്ട്രീയ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉക്രൈന്‍ ആക്രമിച്ചതിന് റഷ്യയെ രൂക്ഷമായി ശാസിച്ചതിന് പിന്നാലെ വോട്ടിങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് കത്ത് നല്‍കിയത്. വോട്ടിങില്‍ നിന്ന് ഇന്ത്യ അടക്കം വിട്ടുനിന്നിരുന്നു.

എന്നാല്‍ ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാര്‍ ഇത്തരത്തില്‍ ഒരു കത്ത് നല്‍കിയോ എന്ന് ഇമ്രാന്‍ ഖാന്‍ ചോദിച്ചു. അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യത്തെ പിന്തുണച്ചതിനാലാണ് പാകിസ്ഥാന്‍ ദുരിതമനുഭവിച്ചതെന്നും, നന്ദിക്ക് പകരം തങ്ങള്‍ വിമര്‍ശനങ്ങളാണ് നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈന്‍ അധിനിവേശത്തിന് മുമ്പും, റഷ്യ സൈന്യത്തെ അയച്ച ശേഷവും ഇമ്രാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശനത്തിന് പോയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

‘ഞങ്ങള്‍ റഷ്യയുമായി സുഹൃത്തുക്കളാണ്, ഞങ്ങള്‍ അമേരിക്കയുമായും സുഹൃത്തുക്കളാണ്. ഞങ്ങള്‍ ചൈനയുമായും യൂറോപ്പുമായും സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു ക്യാമ്പിലും ഇല്ല, പാകിസ്ഥാന്‍ നിഷ്പക്ഷമായി തുടരും’,ഖാന്‍ പറഞ്ഞു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

Latest Stories

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍