ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ക്രൂ അംഗങ്ങളുടെ ആരോഗ്യ അവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. കപ്പലിൽ ഉള്ളത് 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് ഉള്ളത്.

വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും.

ഹാൻറ്റാ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നും മൂത്രത്തിൽ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാൻറ്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തിൽ എത്തിയാൽ ഒന്നു മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. രോഗബാധിതനുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. അർജന്റീനയിൽ നിന്നും ഏപ്രിൽ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്.

Latest Stories

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

'വിഡി സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഇപ്പോൾ കാണിക്കേണ്ടത്, ഇടതിൻ്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല'; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി

ഇടത് പിന്തുണയില്‍ ധാരണ?; വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി

'എംഎൽഎ ആകാൻ ചെലവാക്കിയത് 35 ലക്ഷം, ഒരുത്തനെയും വെറുതെ വിടില്ല'; വാർത്തയിലെ വസ്തുത തുറന്ന് പറഞ്ഞ് അഞ്ജലി നായർ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച, നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി; തീരുമാനം ഞായറാഴ്ച

സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം; മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചെന്ന് ട്രംപ്