യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

യുക്രെയ്നിനെതിരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തലസ്ഥാനമായ കീവിൽ നാലും ഡിനിപ്രോയിൽ ആറും പേരാണ് കൊല്ലപ്പെട്ടത്. കീവിൽ മാത്രം 51 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 700-ലധികം മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായും ഇതിൽ 642 എണ്ണം വെടിവെച്ചിട്ടതായും യുക്രൈൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകർന്നതായും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി മേയർ വിറ്റാലി ക്ലിറ്റ്‌ഷ്കോ അറിയിച്ചു.

ഗ്യാസ് സ്റ്റേഷനുകൾക്കും നിർമാണ മേഖലകൾക്കും സമീപം തീപിടുത്തമുണ്ടായതായും പലയിടത്തും വൈദ്യുതി ബന്ധം നിലച്ചതായും റിപ്പോർട്ടുകളുണ്ട്. തെക്കൻ നഗരമായ സപ്പോറീഷ്യയിലെ ഒരു വ്യവസായ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തിങ്കളാഴ്ച രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പലരും ഷെൽട്ടറുകളിൽ അഭയം തേടിയിരുന്നു.

Latest Stories

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

രൂപയുടെ വീഴ്ചയും ഇന്ത്യൻ വളർച്ചയുടെ മിഥ്യാഭ്രമവും