'കല്യാണം എന്ന് പറഞ്ഞാല്‍ മരണമാ അളിയാ..'; പ്രണയിച്ചും കലഹിച്ചും വിജയ് ദേവരകൊണ്ടയും സമാന്തയും, 'ഖുശി' ട്രെയ്‌ലര്‍

വിജയ് ദേവരകൊണ്ടയും സമാന്തയും ഒന്നിച്ചെത്തുന്ന റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘ഖുശി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം. സെപ്റ്റംബര്‍ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ഖുഷശി റിലീസ് ചെയ്യുന്നത്.

ശിവ നിര്‍വാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്. ‘മഹാനടി’ എന്ന സിനിമയ്ക്ക് ശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ, ലക്ഷ്മി, അലി, ശരണ്യ പൊന്‍വണ്ണന്‍, രോഹിണി, വെണ്ണല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുശിയിലെ ഗാനങ്ങള്‍ നേരത്തെ പുറത്തെത്തിയിരുന്നു.

എഡിറ്റര്‍: പ്രവീണ്‍ പുടി, ഛായാഗ്രഹണ: ജി മുരളി, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിങ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, രചനാസഹായം : നരേഷ് ബാബു.പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം