ദേശാഭിമാനിയുടെ നിലപാട് വിചിത്രം; വി.എസ് ഒരിക്കലും ഏകാധിപതിയായിരുന്നില്ല; സി.പി.എം മുഖപത്രത്തിന് എതിരെ ജയറാം രമേശ്

നൂറാം വയസിലേക്ക് കടക്കുന്ന വി.എസ് അച്യുതാനന്ദന്റെ പിറന്നാള്‍ അവഗണിച്ച സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കേരള രാഷ്ട്രീയത്തിലെ അതികായനായ വിഎസിന്റെ ജീവിതത്തിലെ ഈ നാഴികക്കല്ല് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ കണ്ടില്ലന്നത് വിചിത്രമായി തോന്നി.

വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്നും ആധികാരികമായിരുന്നു. അദേഹം ഒരിക്കലും ഏകാധിപതിയായിരുന്നില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. പതിവ് പോലെ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് വി.എസ്.അച്യുതാനന്ദന്‍ നൂറിലേക്ക് കടന്നത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്നപ്പോഴും അദ്ദേഹം ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നില്ല.

ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ ഡോ.വി.എ.അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വിഎസ് ഇപ്പോള്‍ ആരെയും നേരിട്ടു കാണുന്നില്ല. വിഎസിന്റെ സാന്നിധ്യത്തില്‍ ഭാര്യ കെ.വസുമതിയും മക്കളും മരുമക്കളും ചേര്‍ന്ന് കേക്ക് മുറിച്ചു. പായസവും തയാറാക്കി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി.ദിവാകരന്‍ എന്നിവര്‍ വിഎസിന്റെ വസതിയിലെത്തി അരുണ്‍ കുമാറുമായി സംസാരിച്ചിരുന്നു.

Latest Stories

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ