ഇന്ത്യയിൽ കടന്നുകയറി ചൈന ഭൂമി തട്ടിയെടുത്തു; ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് മോദി പറയുന്നു;വിമർശനവുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലേക്കുള്ള ചൈനീസ് കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധിയുടെ രൂക്ഷ വിമർശനം.ഇന്ത്യയിൽ കടന്നുകയറി ചൈന നമ്മുടെ ഭൂമി തട്ടിയെടുത്തു. എന്നാൽ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നാണ് രാജ്യത്തെ പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ലഡാക്കിലെ ജനങ്ങൾ പറയുന്നത് അതല്ല.ചൈനീസ് സൈന്യം പ്രദേശത്ത് പ്രവേശിച്ചുവെന്നും, തങ്ങളുടെ ഭൂമി പിടിച്ചെടുത്തുവെന്നും ജനങ്ങൾ പറയുന്നു. എന്നാൽ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ ഇത് ശരിയല്ല, ഇവിടെ ആരോട് ചോദിച്ചാലും അതല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഡാക്കിലെ ജനങ്ങൾക്ക് പരാതികൾ ഉണ്ട്, അവർക്ക് ലഭിച്ച പദവിയിൽ സന്തുഷ്ടരല്ല, അവർക്ക് പ്രാതിനിധ്യം വേണം. ഇവിടെ തൊഴിലില്ലായ്മയുടെ പ്രശ്നമുണ്ട്. ബ്യൂറോക്രസിയല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നും ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സർക്കാരാണ് സംസ്ഥാനത്തെ നയിക്കേണ്ടതെന്നും ജനങ്ങൾ പറയുന്നതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. നിലവിൽ ലഡാക്ക് സന്ദർശനത്തിലാണ് രാഹുൽ.ലേ ലഡാക്കില്‍ കെടിഎം 390 അഡ്വഞ്ചറില്‍ ചുറ്റുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.

Latest Stories

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്

ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

IND vs ENG: “ബുംറ ഭായിയും ജഡ്ഡു ഭായിയും ബാറ്റ് ചെയ്തപ്പോൾ അവരുടെ മേൽ സമ്മർദ്ദം വരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു”; അവസാന നിമിഷം വരെ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഗിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ

27 റൺസിന് ഓൾഔട്ട്!!, ചരിത്രം സൃഷ്ടിച്ച് സ്റ്റാർക്കും ബോളണ്ടും, റെക്കോർഡ് നാണക്കേടിൽനിന്ന് ഒരു റൺസിന് രക്ഷപ്പെട്ട് വിൻഡീസ്; ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വിചിത്ര ദിവസം!

മമ്മൂക്കയേയും ലാലേട്ടനെയും കുറിച്ച് പറയുന്ന ആ സീൻ യഥാർഥത്തിൽ നടന്നത്, എവിടെയാണ് സംഭവിച്ചതെന്ന് പറഞ്ഞ് ദിലീഷ് പോത്തൻ