പണമുള്ളവർക്ക് മാത്രം സർക്കാർ ജോലി, സ്ഥിതി മാറ്റണം; പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്

സർക്കാർ ജോലിക്കായുള്ള പരീക്ഷകൾ കൂടുതൽ സുതാര്യവും സത്യസന്ധവുമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രക്തംകൊണ്ട് കത്തെഴുതി യുവാവ്. കർണാടകയിലെ ബെലഗാവി ജില്ലയിലെ അദഹലട്ടി സ്വദേശിയായ ശൈല മിത്തതരഗിയാണ് പ്രധാനമന്ത്രിക്ക് സ്വന്തം രക്തംകൊണ്ട് കത്തെഴുതിരിക്കുന്നത്.

സംസ്ഥാനത്തെ എസ്.ഐ. നിയമന പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾക്ക് പിന്നാലെയാണ് യുവാവിന്റെ കത്ത്.
നിയമന പരീക്ഷത്തട്ടിപ്പുകൾ അത്യന്തം ഖേദകരമാണെന്നും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തന്നെ ഇത്തരം ക്രമക്കേടുകൾ നിരുത്സാഹപ്പെടുത്തുന്നെന്നുമാണ് യുവാവ് കത്തിൽ പറയുന്നത്.

കഴിഞ്ഞവർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഇതിൽ വിജയിക്കാൻ കഴിയാഞ്ഞതോടെ വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐ. നിയമനപരീക്ഷ സംബന്ധിച്ച ക്രമക്കേടുകൾ പുറത്തുവന്നത്. ഇതോടെ പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടെന്നും പണമുള്ളവർക്കുമാത്രം സർക്കാർജോലി ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും യുവാവ് കത്തിൽ ആരോപിക്കുന്നു.

പ്രധാനമന്ത്രി ഇത്തരം പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങൾ വഴി വെെറലായ കത്ത് ശൈല മിത്തതരഗി തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. എസ്.ഐ. നിയമന പരീക്ഷത്തട്ടിപ്പിൽ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം 51 പേരെ ഇതിനോടകം സി.ഐ.ഡി. സംഘം അറസ്റ്റുചെയ്തിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ