യു.പിയില്‍ ബി.ജെ.പിക്ക് എതിരാളികളില്ല, രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്: യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനം നേടാന്‍ വേണ്ടിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും അദ്ദേഹം പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്.
ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കുന്നുവെന്നും യോഗി പറഞ്ഞു.

‘എസ്.പിക്ക് ഒരു മാറ്റവുമില്ല. പഴയതുപോലെ തന്നെ അഴിക്കുള്ളിലുള്ളവര്‍ക്കും മാഫിയകള്‍ക്കും തീവ്രവാദത്തെ സഹായിക്കുന്നവര്‍ക്കുമാണ് അവര്‍ സീറ്റ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.

പഴയ ഭരണം തിരികെ കൊണ്ടുവരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടംകൂടാന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുന്നുവെന്നും യോഗി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ