ദിവസവും മദ്യപിച്ചെത്തും, ക്ലാസില്‍ കിടന്നുറങ്ങും; അദ്ധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ലഹരിയെ ജീവിതത്തില്‍ നിന്ന് തുരത്തുന്നവരാണ് ജീവിതത്തിലെ നായകന്‍മാര്‍. ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുഞ്ഞ് ഹീറോസ് വൈറലായിരിക്കുന്നത്. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ മെനക്കെടാറില്ല. ലഹരിയുടെ ഉന്മാദത്തില്‍ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം.

ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ അവരെ ശകാരിക്കുന്നതാണ് പതിവ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും ഇയാള്‍ മദ്യപിച്ച് സ്‌കൂളിലെത്തിയതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചെരുപ്പുകള്‍ അദ്ധ്യാപകന് നേരെ വലിച്ചെറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്.

സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപകന്‍ സ്‌കൂളില്‍ നിന്ന് തന്റെ ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുട്ടികള്‍ വാഹനത്തിന് പിന്നാലെ ഓടി അദ്ധ്യാപകനെ ചെരുപ്പെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതിന് ശേഷം കുട്ടികളെ അഭിനന്ദിച്ചും അദ്ധ്യാപകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ