'വർക്ക് ഫ്രം ഹോമിലേക്ക് പോകുക, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങരുത്'; നിർദേശങ്ങളുമായി നരേന്ദ്ര മോദി

പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും ‘വർക്ക് ഫ്രം ഹോം’ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

Latest Stories

യുദ്ധം അവസാനിച്ചിട്ടില്ല, ഇറാന്റെ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇത് അവസാനിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം

'നിലവിലെ ചെന്നൈ ടീമിലേക്ക് എം എസ് ധോണി വരാൻ ആഗ്രഹിക്കുന്നില്ല'; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

'ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വം, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറട്ടെ'; മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പിണറായി വിജയൻ

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്, രാജിക്കത്ത് കൈമാറി

തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം

സംസ്ഥാനത്ത് വേനൽമഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

'തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണ്'; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

'മലപ്പുറം ജില്ല വിഭജിക്കുക, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക'; പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കേണ്ട ലിസ്റ്റ് നിരത്തി തിരൂർ സബ് കളക്ടർ

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌ക്കൊപ്പം തന്നെ വേദിയിൽ തിളങ്ങി തൃഷയും, ആലിംഗനം ചെയ്ത് നടന്റെ അമ്മ ശോഭ; വൈറലായി ദൃശ്യങ്ങൾ