'സ്ത്രീകൾ രാത്രി പുറത്തിറങ്ങരുത്'; വിമർശനത്തിന് പിന്നാലെ വിവാദ ഉത്തരവ് റദ്ദാക്കി മെഡിക്കൽ കോളജ്

കൊൽക്കത്തയിലെ ബലാത്സംഗ സംഭവത്തിന് പിന്നാലെ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ്. മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ശ്രദ്ധ ആകർഷിക്കരുതെന്നുമടങ്ങിയ നിർദേശങ്ങളായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.

വനിതാ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉത്തരവുകളെനന്നായിരുന്നു സിൽച്ചാർ മെഡിക്കൽ കോളേജിന്റെ വിശദീകരണം. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ അടുത്തിടെയുണ്ടായ അതിദാരുണമായ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സില്‍ചാര്‍ മെഡിക്കല്‍ കോളേജ് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനികളുടെയും വനിതാ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനെന്ന വിലയിരുത്തലില്‍ ഇറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തിന് എതിരാണെന്നായിരുന്നു ആരോപണം ഉയർന്നത്.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സിൽച്ചാർ മെഡിക്കൽ കോളേജ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥിനികളോട് അനാവശ്യ ശ്രദ്ധ ആകർഷിക്കരുതെന്നും വെളിച്ചക്കുറവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തരവിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് മെഡിക്കൽ കോളേജിനെതിരെ ഉയരുന്നത്. ‘സ്ത്രീവിരുദ്ധത’ എന്നാണ് ഉത്തരവിനെതിരെ ഉയരുന്ന ആരോപണം.‘സ്ത്രീവിരുദ്ധ’ നിർദേശങ്ങളെന്നാരോപിച്ച് സിൽചാർ മെഡിക്കൽ കോളേജിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ വിവാദ ഉത്തരവ് കോളേജ് അധികൃതർ റദ്ധാക്കിയത്.

വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാതെ രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്നോ താമസ മുറികളിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുക. വൈകിയോ ഒറ്റപ്പെട്ട സമയത്തോ കാമ്പസിന് പുറത്ത് പോകുന്നത് ഒഴിവാക്കനാമെന്നും നിർദേശമുണ്ട്.

എല്ലാ ഹോസ്റ്റൽ ബോർഡർമാരും ഇൻസ്റ്റിറ്റ്യൂട്ടും അഡ്മിനിസ്ട്രേഷനും നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണം. അജ്ഞാതമോ സംശയാസ്പദമായതോ ആയ വ്യക്തികളുമായി സഹവസിക്കുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യങ്ങളിൽ അടിയന്തിരമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക, ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിങ്ങൾ വൈകാരികമായി നന്നായി സംയോജിപ്പിക്കുകയും ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പുലർത്തുകയും വേണം, പൊതുജനങ്ങളുമായി മാന്യമായി ഇടപഴകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ