എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറി; യുവാവ് ബലംപ്രയോഗിച്ച് എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച യുവതി ജീവനൊടുക്കി

വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ എച്ച്ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവെച്ച ബന്ധു കൂടിയായ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ 24-കാരിയെ വെള്ളിയാഴ്ച ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

മനോഹറുമായി യുവതിയുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇയാൾക്കും എച്ച്ഐവി സ്ഥിരീകരിച്ചതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.

സംഭവത്തിൽ പ്രകോപിതനായ മനോഹർ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി തന്റെ ശരീരത്തിലെ എച്ച്ഐവി ബാധിത രക്തം യുവതിയുടെ ശരീരത്തിൽ ബലമായി കുത്തിവെക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്ക് രോഗം ബാധിച്ചാൽ തന്നെ വിവാഹം കഴിക്കുമെന്നും തന്റെ കൂടെ നിൽക്കുമെന്നുമുള്ള വിശ്വാസത്തിലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സംഭവം പ്രചരിച്ചതോടെ യുവതി കടുത്ത മാനസിക പിരിമുറുക്കം നേരിട്ടിരുന്നതായി കുടുംബം പറഞ്ഞു. യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോച്ചാരം ഐടി കോറിഡോർ പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ