പശുക്കളെ മോഷ്ടിച്ചാല്‍ നടുറോഡില്‍ വെടിവെച്ചിടും; പൊലീസിന് നിര്‍ദേശം നല്‍കി; കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോമോഷ്ടാക്കളെ പൂട്ടുമെന്ന് കര്‍ണാടക മന്ത്രി

പശു മോഷ്ടാക്കളെ നടുറോഡില്‍ വെടിവെച്ചിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇടുമെന്ന് അദേഹം പറഞ്ഞു.

ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മോഷ്ടാക്കള്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്. നമ്മള്‍ക്ക് എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ച കാലത്തും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പശുമോഷണം വ്യാപകമായിരുന്നു.

എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അങ്ങനെ ഒരു നടപടി ഉണ്ടാകില്ലെന്നും പശു മോഷ്ടാക്കളെ ഉടന്‍ പൂട്ടുമെന്നും മോഷ്ടാക്കള്‍ക്കെതിരെയുള്ള നടപടി കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും