കോവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പിലാക്കും: ആഭ്യന്തര മന്ത്രി അമിത് ഷാ

കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താൽ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു അമിത് ഷാ. മമത ബാനർജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാനും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ “വികസന” അജണ്ടയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻനിർത്തി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത്.

“പൗരത്വ നിയമം നടപ്പാക്കുകയും അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകർച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും നിയമം നടപ്പിലാക്കും. നിയമം നിലവിലുണ്ട്,” തന്റെ രണ്ട് ദിവസ സന്ദർശനത്തിന്റെ അവസാനം അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി അഥവാ സി‌.എ‌.എ മതത്തെ ഇന്ത്യൻ പൗരത്വത്തിനുള്ള മാനദണ്ഡമാക്കുന്നു. മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്താൽ മുസ്‌ലിം ആധിപത്യമുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്ന് സർക്കാർ പറയുന്നു. അതേസമയം നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുകയും ഭരണഘടനയുടെ മതേതര സിദ്ധാന്തങ്ങൾ ലംഘിക്കുകയും ചെയ്യുന്നുവെന്ന് വിമർശകർ പറയുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ