മോദിയും ഡോവലും പരാജയപ്പെട്ടിടത്ത് വിജയിച്ചത് ഷാരൂഖ് ഖാന്‍; കിംഗ് ഖാനോട് സഹായം ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ മുന്‍ ഇന്ത്യന്‍ നാവികരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ പരജായപ്പെട്ടെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു.

ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടുകയായിരുന്നെന്നും സ്വാമി കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും ഒപ്പം കൊണ്ടുപോകണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

യുഎഇയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി നാളെ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും. യാത്രയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ അമീറിനെ പുകഴ്ത്തിയിരുന്നു. എന്നാല്‍ നാവികരെ വിട്ടയച്ച സംഭവം യാത്രയ്ക്ക് മുന്‍പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചിട്ടില്ല.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍