പുകയിലെ കമ്പനികളില്‍ നിന്നും ഓരോ പാര്‍ട്ടിക്കും എത്ര കിട്ടുന്നുണ്ട്? ; ഇ സിഗരറ്റ് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ  മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി

രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര തീരുമാനം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ടുബാക്കോ സിഗരറ്റ് നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയും സമാനമായ നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ് .

‘ആരോഗ്യത്തിന് പ്രാധാന്യം നല്‍കാതെ ധനത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ ഇ സിഗരറ്റുകള്‍ നിരോധിക്കുന്നത്. അവര്‍ സാധാരണ സിഗരറ്റുകള്‍ നിരോധിക്കില്ല. കാരണം അതില്‍ നിന്നു ലഭിക്കുന്ന വലിയ തോതിലുള്ള വരുമാനം തന്നെ. ശരിക്കും അവര്‍ ആരോഗ്യത്തെയും രോഗത്തെയും കുറിച്ച് ആശങ്കാകുലരാണെങ്കില്‍ എല്ലാ തരത്തിലുള്ള സിഗരറ്റുകളും നിരോധിക്കണം.’ എന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം.

‘ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയില ഉത്പന്നങ്ങളുടെ ഉപഭോഗങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വര്‍ഷം 900,000 പേരുടെ മരണത്തിനു കാരണമാകുന്ന പുകയിലെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല.’ എന്നാണ് മറ്റൊരു വിമര്‍ശനം

‘ അവ്യക്തമായ തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം ഇതുവരെ ഉത്തരം നല്‍കാത്ത ചോദ്യം, തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്രപണം പുകയില കമ്പനികള്‍ സംഭാവന നല്‍കുന്നുണ്ട്. ഓരോ പാര്‍ട്ടിക്കും എത്ര കിട്ടി?’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി ചോദിക്കുന്നത്.

‘നിക്കോട്ടിന്‍ വളരെ ചെറിയ തോതിലുള്ള ഇ സിഗരറ്റുകള്‍ നിരോധിക്കുകയും കാര്‍സിനോജനിക്കായ സിഗരറ്റുകളെ വളരാന്‍ അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനം കാരണം സന്തോഷിക്കുന്നത് ടുബാക്കോ കമ്പനികള്‍ മാത്രമാണ്. നിരോധിക്കുന്നതിനേക്കാള്‍ നിയന്ത്രിക്കാന്‍ നമ്മള്‍ എപ്പോഴാണ് പഠിക്കുക’ എന്നും അദ്ദേഹം ചോദിക്കുന്നു.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി