പശ്ചിമ യു.പി പോരാട്ട ചൂടിലേക്ക്; ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് വരെ തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഒമ്പത് മന്ത്രിമാര്‍ ഉള്‍പ്പെടെ 623 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മേഖലകളാണ് ഇവിടെ കൂടുതലും ഉള്ളത്. 2017ലെ തിരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് ഇവിടെ ബിജെപി നേടിയിരുന്നത്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രണ്ട് സീറ്റുകള്‍ വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു.

കാര്‍ഷക സമരങ്ങഹളുമായി ബന്ധപ്പെട്ട് ബിജെപിയോട് എതിര്‍ത്ത് നില്‍ക്കുന്ന ജാട്ട് സമുദായക്കാരുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എസ്പിയും – ആര്‍എല്‍ഡിയും. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ 17 പേര്‍ ജാട്ട് സമുദായക്കാരാണ്. സമാജ്‌വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. ആര്‍എല്‍ഡി 12 ജാട്ട് സ്ഥാനാര്‍ത്ഥികളെയും എസ്പി 6 ജാട്ട് സ്ഥാനാര്‍ത്ഥികളെയും ആണ് മത്സരിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ