പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷും അഗ്‌നിമിത്ര പോളുമടക്കം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിച്ച , മമതാ ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരി ആദ്യ ബിജെപി മുഖ്യമന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് , അഗ്‌നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക് , അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാര്‍ അങ്ങനെ വിവിഐപികളുടെ ഒരു നീണ്ടനിര വേദിയില്‍ ഉണ്ടായിരുന്നു.

ചടങ്ങില്‍ ഉടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പതിവ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് മാറി ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി ചടങ്ങ് മാറി. 98 കാരനായ ബിജെപി പ്രവര്‍ത്തകര്‍ മഘന്‍ലാല്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി പൊന്നാടയണിയിച്ച് കാല്‍തൊട്ട് വന്ദിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മഘന്‍ലാല്‍ സര്‍ക്കാര്‍.

Latest Stories

'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന