'വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും'; പുതിയ യു​ഗം ഇവിടെ തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. സർക്കാർ രൂപീകരണത്തിനായി പിന്തുണച്ച എല്ലാ കക്ഷി നേതാക്കളേയും മുഖ്യമന്ത്രി വിജയ് നന്ദി അറിയിച്ചു. ഖജനാവ് കാലിയെന്നും ധവള പത്രം ഇറക്കുമെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിലാണ് ഡിഎംകെ വിജയ് വിമർശനം ഉന്നയിച്ചു. വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും വിജയ് പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയാണ് മുഖ്യം. സ്ത്രീ സുരക്ഷയ്ക്കും ലഹരിക്കെതിരെയും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ പണം തനിക്ക് വേണ്ടെന്നും വിജയ് പറഞ്ഞു. വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ലെന്നും പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും വിജയ് പറഞ്ഞു. അധികാരത്തിലെത്തിയെന്ന അഹങ്കാരം ആർക്കും വേണ്ട എന്നും വിജയ് കൂട്ടിച്ചേർത്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ തുടങ്ങും. ലഹരിമുക്ത തമിഴ്നാട് സാധ്യമാക്കുമെന്ന് അദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് ഒരു പുതിയ യുഗം തുടങ്ങാം. യഥാർത്ഥ സമൂഹ നീതിയിൽ അധിഷ്‌ഠടിതമായ ഭരണം ഇവിടെ തുടങ്ങുന്നുവെന്ന് വിജയ് പറഞ്ഞു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് സി ജോസഫ് വിജയ് സത്യവാചകം ഏറ്റുചൊല്ലി. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ കയ്യടികളോടെ ഏറ്റെടുത്തു.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം