'WE ARE WAITING'; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയുടെ സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

തമിഴ് നാട് മുഖ്യമത്രിയായി ദളപതി വിജയ് ഇന്ന് അധികാരമേൽക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസത്തോളം പിന്നിടുമ്പോൾ ഗവർണറുമായി നാലോളം കൂടിക്കാഴ്ചകൾ, ചെറു കക്ഷികളുമായി നിലയ്ക്കാത്ത യോഗങ്ങൾ, ഒടുവിലാണ് തമിഴ്നാടിൻ്റെ ഭരണം വിജയ്‌യിലേക്ക് എത്തിയിരിക്കുന്നത്.

പാർട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയം നേടിയ വിജയ് ഇന്ന് രാവിലെ പത്തുമണിക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കോൺഗ്രസിന്‍റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അയ്യായിത്തോളം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നിയമസഭയിൽ വിജയ് വിശ്വാസവോട്ട് തേടേണ്ടി വരുമെന്ന് ലോക്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് അടക്കം ചടങ്ങിൽ ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

Latest Stories

'വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും'; പുതിയ യു​ഗം ഇവിടെ തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി വിജയ്

അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അങ്ങേയറ്റം നിരാശാജനകം; തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു: ഗൗരവ് ഗൊഗോയ്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

'തമിഴ്‌നാടിൻ തലപ്പത്ത് അഴകിയ തമിഴ് മകൻ'; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

‘തീയതി പറയാനില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും'; ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

യുവരാജിന്റെ റെക്കോർഡ് തിരുത്താൻ ആർക്കും സാധിക്കില്ലെന്ന് നവ്യ നായർ; എന്നാൽ സഞ്ജുവിന് സാധിക്കുമെന്ന് യുവി

മുഖ്യമന്ത്രി തീരുമാനം നീളും; ഇന്ന് നടന്ന ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി

കെ സി OR വി ഡി? ആരാകും കേരളത്തിന്റെ മുഖ്യമന്ത്രി; തീരുമാനം ഉടൻ, ചർച്ച അന്തിമ ഘട്ടത്തിൽ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്, മുഖ്യമന്ത്രിയെ ഉടൻ അറിയാം; മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ ചർച്ച പുരോഗമിക്കുന്നു

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം; TVK ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ