ഡോ. ഐഷ മരിച്ചിട്ടില്ല, മരിക്കാൻ ഒരാൾ ജീവിച്ചിരിപ്പില്ല; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രം

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോ. ഐഷയുടെ വിയോ​ഗമെന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സസ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‍‍
ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയിൽ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് യു.എൻ.എ കുറിച്ചു.

ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യനിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വൈറലായി ഓടുന്നത്

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

Fake News …

ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയിൽ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യനിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വൈറലായി ഓടുന്നത്.

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.

ഉറവിടമില്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ?

https://www.facebook.com/officialpageuna/posts/4196336923742078

Latest Stories

IPL 2024: കോഹ്‌ലിയും രോഹിതും അല്ല, അവനാണ് എന്റെ പ്രിയ ഇന്ത്യൻ താരം: പാറ്റ് കമ്മിൻസ്

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി