ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വിജയ്; മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം

ദു​ര​ന്ത ഭൂ​മി​യാ​യ ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് വി​ജ​യ് ക​രൂ​രി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് വി​ജ​യ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​രൂ​രി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ജ​യ് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​നാ​യി ഇ​രു​പ​ത് അം​ഗ​ങ്ങ​ളെ വി​ജ​യ് നി​യോ​ഗി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും സാ​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ വി​ജ​യ് സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

അതേസമയം കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചു. സർക്കാർ എതിർപ്പ് മറികടന്നാണ് ഹൈക്കോടതിയുടെ തീരുമാനം. അതേസമയം ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെയും കോടതി രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ചു.

കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികളടക്കം മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി വിമർശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു.

വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

ദീപക്കിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

'മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നത്'; സമസ്ത

'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്, തിരുത്താൻ ഇനിയും സമയമുണ്ട്'; ആലപ്പി അഷ്റഫ്

'കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ച, ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല'; രാഹുൽ ഗാന്ധി

കരൂർ ആൾക്കൂട്ട ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത, സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കും

IND vs NZ: "അവനെ ആദ്യ മത്സരം മുതൽ കളിപ്പിക്കണമായിരുന്നു'; പരമ്പരയിലെ വലിയൊരു പോസിറ്റീവ് ചൂണ്ടിക്കാട്ടി പത്താൻ

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസു വീണ്ടും റിമാൻഡിൽ, റിമാൻഡ് 14 ദിവസത്തേക്ക്

'സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം'; വി ഡി സതീശൻ

'വിശ്വാസമല്ല, ആരോഗ്യമുള്ള ജനങ്ങളാണ് പ്രധാനം'; മിനി മോഹൻ

IND vs NZ: മികച്ച തുടക്കം വലിയ സ്കോറുകളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല; രോഹിത്തിന്റെ മോശം പ്രകടനത്തിൽ ​ഗിൽ