'പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം'; നിരന്തരം ലൈംഗികാതിക്രമങ്ങൾ നടത്തിയ 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ

ഒഡീഷയിലെ ഗജപതി ജില്ലയിൽ ഭുവനേശ്വർ ഗ്രാമത്തിൽ പീഡനത്തിനിരയായവർ ഒത്തുചേർന്ന് അറുപതുകാരനോട് പ്രതികാരം. 8 സ്ത്രീകളാണ് ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചത്. വയോധികനെ കാണാനില്ലെന്ന കുടുംബത്തിൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവിൽ സംഭവം കൊലപാതകണമെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്.

വയോധികനെ കാണാനില്ലെന്നായിരുന്നു കുടുംബം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പൊലീസ് ഉദ്യോഗസ്‌ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തിൽനിന്ന് 2 കിലോമീറ്റർ ദൂരെ വനമേഖലയിൽനിന്നാണ് വയോധികന്റെ അസ്ഥികൾ പൊലീസ് കണ്ടെടുക്കുന്നത്.

കേസിൽ എട്ടു വനിതകളടക്കം 10 പേരാണ് അറസ്റ്റിലായത്. പഞ്ചായത്തംഗവും അറസ്‌റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്‌റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണ് പിടിയിലായവരിൽ ആറുപേർ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും സ്ത്രീകൾ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ യുവാവ് കൊല്ലപ്പെട്ടു

മുന്നോട്ട് തന്നെ; സ്വർണവിലയിൽ വർദ്ധനവ്, പവന് 840 രൂപ കൂടി

'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ്, എന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവെച്ചതാണ്'; സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ട വിഎസ്; സുജ സൂസന്‍ ജോര്‍ജ് ഓര്‍ക്കുന്നു

സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട് മാസ്റ്റർ രാജുവിന്റെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ, കുടുംബത്തിന് ധനസഹായവുമായി ചിമ്പുവും

ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; യോഗം വിളിച്ച് കോൺഗ്രസ്, ഖാർഗെയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകി

IND vs ENG: ഗില്ലോ ബുംറയോ അല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് ആരെന്ന് പറഞ്ഞ് സുരേഷ് റെയ്‌ന

ജഗദീപ് ധൻകറിനെ രാജിയിലേക്ക് നയിച്ചത് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെയുള്ള നടപടിയോ? മൗനം തുടർന്ന് കേന്ദ്ര സർക്കാർ

ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടും ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിലൊരു സത്യമുണ്ടായിരിക്കണം; ഏത് കാര്യത്തിനും കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ്: അനുശ്രീ

തരൂരിന് വഴിയൊരുക്കാന്‍ ധന്‍ഖറിന്റെ 'സര്‍പ്രൈസ് രാജി'?; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി എത്തുമോ?; മോദി പ്രശംസയും കോണ്‍ഗ്രസ് വെറുപ്പിക്കലും തുറന്നിടുന്ന സാധ്യത

'മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും പിടിച്ച് നിന്നു, വര്‍ത്തമാനകാല കേരള ചരിത്രത്തില്‍ വി എസ് അടയാളപ്പെട്ടത് സമരങ്ങളുടെ സന്തതസഹചാരിയായി'; ബിനോയ് വിശ്വം