പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹിയാണ് പാകിസ്ഥാന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ പിടിയിലായത്.

നൗമാന്‍ ഇലാഹി ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണ്. ബുധനാഴ്ചയാണ് ഇയാളെ പാനിപ്പത്ത് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് പാകിസ്ഥാനില്‍ ചിലരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൃത്യമായവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റെന്ന് പാനിപ്പത്ത് പൊലീസ് പ്രതികരിച്ചു. പ്രതി പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിലും തെളിവുശേഖരണത്തിലും ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ