രണ്ടു വര്‍ഷത്തിനിടെ നാല് മരണം; ഉന്നാവോയില്‍ സംഭവിക്കുന്നതെന്ത്?

കേവലം ദുരൂഹമെന്ന് പറഞ്ഞ് തള്ളിക്കളയാനാകുന്നതല്ല ഉന്നാവോ പീഡനക്കേസിലെ സംഭവ വികാസങ്ങള്‍. 2017 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം.ബി.ജെ.പി, എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ 17 വയസ്സുകാരിയായ പെണ്‍കുട്ടി പീഡനാരോപണം ഉന്നയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛനും അമ്മായിമാരും അടക്കം നാലു പേരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ പീഡനക്കേസിലെ സാക്ഷികളും.

ഏപ്രില്‍ എട്ടിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെന്‍ഗാറും അനുയായികളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും പ്രതിഷേധം. കേസില്‍ എഫ്‌.ഐ.ആര്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം.

ചികിത്സയിലിരുന്ന പിതാവ് പിന്നീട് ഏപ്രില്‍ അഞ്ചിന് മരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗും മറ്റ് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ലഖ്‌നൊ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എംഎല്‍എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതു കണ്ടതായി സാക്ഷിപറയാന്‍ ഒരാളേ ധൈര്യപ്പെട്ടുള്ളൂ: യൂനസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂനസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈകാതെ മരിച്ചെന്നുമാണു പൊലീസിന്റെ വിശദീകരണം. കേസ് അന്വേഷിക്കുന്ന സിബിഐയെ പോലും അറിയിക്കാതെ സംസ്‌കാരവും നടത്തി.

കഴിഞ്ഞദിവസം പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 2 അമ്മായിമാരാണു മരിച്ചത്. ഇതിലൊരാള്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആള്‍. അമ്മയും അഭിഭാഷകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഇവരിപ്പോഴും ആശങ്കയിലാണ്. കഴിഞ്ഞ ദിവസമുണ്ടായത് വെറും വാഹനാപകടമല്ലെന്നും തങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

പ്രതിയുടെ നിയന്ത്രണത്തിലാണ് നിയമങ്ങളെന്ന് അലഹാബാദ് ഹൈക്കോടതിക്കു പോലും പറയേണ്ടി വന്ന കേസാണ് ഇതെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13-ന് അറസ്റ്റിലായ സെന്‍ഗാര്‍ സീതാംപുര്‍ ജയിലില്‍ തടവിലാണെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരായ ഭീഷണികളും ദുരൂഹമരണങ്ങളും തുടരുകയാണ്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു